പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി ; അവധി ദിനമായ ഇന്ന് പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 6 പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്. അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. ഇന്നലെയടക്കം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവര്‍ ഇന്ന് മുതൽ പ്രചാരണം കൂടുതൽ സജീവമാക്കും. തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ഇന്നലെയാണ് എൽഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും ഇന്നലെയാണ് പുറത്തുവിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേപ്പാടി കള്ളാടി ദുരന്തം ; പ്രദേശത്ത് കനത്തമഴ തുടരുന്നു

0
കൽപ്പറ്റ: തുരങ്കപാത നിർമ്മാണം നടക്കുന്ന വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊർജ്ജിതമായ...

വേനലവവധിക്കായി സ്കൂൾ അടച്ചു, ഉറങ്ങിപ്പോയ വിദ്യാർഥി ക്ലാസ്മുറിയിൽ കുടുങ്ങി ; ജീവനക്കാർക്ക് സസ്പെൻഷൻ

0
ബനിഹാൾ : ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച്...

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി...

ഹോർമുസിൽ 3 കപ്പലുകൾക്കുനേരെ ആക്രമണം ; സൗദി എണ്ണക്കപ്പലിന് നാശം, പിന്നിൽ ഇറാനെന്ന് ആരോപണം

0
ദുബായ് : ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ...