മെയ്ക്ക് ഇന്‍ ഇന്ത്യ വഴി അടിയന്തര ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സേനക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മെയ്ക്ക് ഇന്‍ ഇന്ത്യ വഴി അടിയന്തര ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സേനക്ക് അനുമതി നല്‍കി സര്‍ക്കാര്‍. തിങ്കളാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം. മെയ്ക്ക് ഇന്‍ ഇന്ത്യ വഴി മാത്രമേ സേനക്ക് ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കൂ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ഇങ്ങനെ വാങ്ങുന്ന ആയുധങ്ങള്‍ മൂന്ന് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുള്ളിലോ സേനക്ക് ലഭിക്കും. അതേസമയം, പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ അവരുടെ സ്വന്തം ബജറ്റ് വിഹിതത്തില്‍ നിന്ന് പണം ചെലവഴിക്കേണ്ടതുണ്ടെന്നും ഈ ഇടപാടുകള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ പദ്ധതിയുടെ ഭാഗമായി വ്യോമസേനക്കും സൈന്യത്തിനും ‘ഹെറോണ്‍’ ആളില്ലാ വിമാനങ്ങള്‍ ലഭിച്ചു. ഇത് ചൈനീസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ലഡാക്കിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുകയാണ്. ദീര്‍ഘദൂരങ്ങളില്‍ നിന്ന് കരയിലെ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന മിസൈലുകളും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ബങ്കറുകള്‍ പോലെയുള്ള കഠിനമായ ഭൂതല ലക്ഷ്യങ്ങളെ ദൂരെ നിന്ന് ആക്രമിക്കാന്‍ കഴിയുന്ന ഹാമര്‍ മിസൈലുകള്‍ ഘടിപ്പിച്ചതോടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കും ഉത്തേജനം ലഭിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...