ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്റെന്ന് സിപിഎം മുഖപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്റെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി. മുഖപ്രസംഗത്തിലാണ് പത്രം ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തുന്നത്. ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധ:പതനത്തിന്റെ അങ്ങേ തലയ്ക്കല്‍ എത്തിയെന്നും പത്രം വിമര്‍ശനമുയര്‍ത്തുന്നു. ‘പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ച്‌ ചെയ്യുന്നു. കണ്ണൂര്‍ വിസി അക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ചാന്‍സലര്‍ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്റെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ന് നിയമസഭയില്‍ ലോകായുക്ത ഭേദഗതി ബില്ലും നാളെ സര്‍വകലാശാല ഭേദഗതി ബില്ലുമൊക്കെ വരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ദേശാഭിമാനി രംഗത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...