മലപ്പുറത്ത് അധ്യാപകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ അധ്യാപകനാണ് ബെനഡിക്റ്റ്.

കഴിഞ്ഞ രണ്ട് വർഷമായി എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബെനഡിക്റ്റ്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ബെനഡിക്റ്റിനായിരുന്നു പ്രിൻസിപ്പിലിന്റെ ചുമതല. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്കായിരുന്നു താമസം.

ബെനഡിക്റ്റിനെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്‌സിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തി. തുടർന്ന് ചെങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി പൂട്ട് തകർത്താണ് അകത്തുകയറിയത്. പരിശോധനയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...