റാന്നി പട്ടയ പ്രശ്നം ; വനം-റവന്യൂ വകുപ്പുകളുടെ യോഗം ഉടൻ ചേരും : മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയിലെ പട്ടയ പ്രശ്നത്തിൽ റവന്യൂ വനം വകുപ്പുകളുടെ സംയോജിത യോഗം വിളിക്കുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. പ്രമോദ് നാരായൺ എം എൽ എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വനം വകുപ്പിന്റെ രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ റാന്നി-കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ്ഗ സങ്കേതങ്ങളാണുള്ളത്. ഇതിൽ 1977 ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയ്യേറ്റം ക്രമവൽക്കരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്ക് വിധേയമായി, പട്ടയം അനുവദിക്കുന്നതിനായി പരിശോധന നടത്തി നടപടികൾ തുടരുകയാണ്.

സംയുക്ത സർവ്വേ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി-പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകുന്ന തുടർ നടപടികൾ സ്വീകരിക്കും.

കൊല്ലമുള, പരുവ, മണ്ണടി ശാല, കക്കുടുക്ക, വലിയ പതാൽ, വെച്ചൂച്ചിറ, അരയാഞ്ഞിലിമൺ, ഭാഗങ്ങളിലെ കൃഷിക്കാർക്കും, ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാർക്കും പട്ടയം നൽകുന്നതിനായുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...