രാജ്യത്തെ ആദ്യ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രാഥമിക വിദ്യാലയം തൊട്ട് ഹയർസെക്കൻഡറി വരെയും തുടർന്ന് പി എസ് സി പരീക്ഷാ പരിശീലനത്തിനും മലപ്പുറം നഗരസഭയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പഠനത്തിന് ഫീസ് നൽകേണ്ടതില്ല. ചെലവ് നഗരസഭ വഹിക്കും. നഗരസഭാ പ്രദേശത്തെ ഗവൺമെൻറ്, എയ്ഡഡ് മേഖലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ഫീസുകൾ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുക. പിഎസ്‍സി പരീക്ഷാ പരിശീലനവും നഗരസഭയുടെ നേതൃത്വത്തില്‍ നല്‍കും. പഠനത്തില്‍ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനവും നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. തുല്യത പരീക്ഷ എഴുതുന്ന മുഴുവൻ പഠിതാക്കളുടെ തുകയും പരീക്ഷാ ഫീസും നഗരസഭ വഹിച്ച് ഫീസ് ഫ്രീ നഗരസഭയായി മാറുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി മലപ്പുറം നഗരസഭയെ മാറ്റുകയാണ് ലക്ഷ്യം. നിലവിൽ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ്, സിയുഇടി പ്രവേശന ഫീസ്, മുന്നേറ്റം സ്‌പെഷ്യൽ കോച്ചിംഗ്, സാക്ഷരത, തുല്യത പരീക്ഷകൾ എന്നിവയുടെ എല്ലാം ഫീസുകൾ നഗരസഭയാണ് നൽകി വരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...