മലയാലപ്പുഴയുടെ ഗ്രാമവീഥികൾ യജ്‌ഞശാലയായി മാറും – പ്രസിദ്ധമായ മലയാലപ്പുഴ പൊങ്കാല നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭീഷ്ട‌ വരദായിനിയുടെ അനുഗ്രഹം തേടി എത്തുന്ന ആയിരക്കണക്കിനു സ്ത്രീകൾ ഒരുക്കുന്ന പൊങ്കാല നിവേദ്യത്തിലൂടെ മലയാലപ്പുഴയുടെ ഗ്രാമവീഥികൾ 27ന് യജ്‌ഞശാലയായി മാറും. മലയാലപ്പുഴ പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാലപ്പുഴ ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും. പൊങ്കാല നിവേദ്യം ഒരുക്കാനുള്ള കലം, തവി, ഉണക്കലരി, ഉണ്ട ശർക്കര, അവല്‍, മലര്‍, ചുക്ക് പൊടി, ജീരകപ്പൊടി വിളക്കെണ്ണ, വിളക്കിത്തിരി തുടങ്ങിയവയുടെ വിൽപ്പനയും സജീവമായി നടക്കുന്നു. ദൂരെ ദേശങ്ങളിൽ നിന്നു വരുന്നവർക്ക് പൊങ്കാല നിവേദ്യം തയ്യാറാക്കാനുള്ള അടുപ്പിൽ കത്തിക്കാനുള്ള വിറക്, കൊതുമ്പ് തുടങ്ങിയവ വരെ കടകളിൽ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. പൊങ്കാല അടുപ്പ് ക്ഷേത്രത്തിൽ നിന്നും നൽകും, ഇതിനായി 8000 അടുപ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

വ്രതം നോക്കിയാണ് പൊങ്കാലയിടുന്നത്. 7, 5, 3 ദിവസം വ്രതം നോക്കാം. ആദിത്യ ഭഗവാന്റെ കത്തിക്കാളുന്ന കുംഭച്ചൂടുകൊണ്ട് തിളച്ചു മറിയുന്ന നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻ കലം വെച്ചാണു തീ കത്തിക്കേണ്ടത്. പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം, ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പൊങ്കാലയില്‍ പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല വൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. ക്ഷേത്ര പരിസരത്തു മാത്രമല്ല മലയാലപ്പുഴയിലെ എല്ലാ റോഡുകളിലും ഭക്‌തർ പൊങ്കാല അടുപ്പുകൂട്ടി ദേവിക്ക് നിവേദ്യം തയ്യാറാക്കും. പൊങ്കാലയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മലയാലപ്പുഴ ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും

പൊങ്കാല ഇടാൻ 8 റോഡുകളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കുമ്പഴ – മലയാലപ്പുഴ റോഡില്‍ കളിക്കൽപടി വരെ, നല്ലൂർ റോഡില്‍ വാഴവിള പടിവരെ, ഇറമ്പാത്തോട് റോഡില്‍ പുതിയവീട്ടിൽ പടിവരെ, മണ്ണാറക്കുളഞ്ഞി റോഡില്‍ ആറാട്ടുചിറ വരെ, കോഴികുന്നം റോഡില്‍ മുഹൂർത്തിക്കാവ് വരെ, പുതുക്കുളം റോഡിൽ ആനശാരിക്കൽ വരെ, വെട്ടൂർ റോഡിൽ ഹെൽത്ത് സെന്റര്‍ വരെ, അംബദ്ക്കർ റോഡിൽ ടിവി കിയോസ്ക് വരെ, എന്നിങ്ങനെയാണ് ക്രമീകരണങ്ങള്‍. ദൂരെ ദേശങ്ങളിൽ നിന്നു വരുന്നവർക്ക് പൊങ്കാല ഇടുന്നതിനും നിവേദ്യം സമർപ്പിച്ച ശേഷം ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനും സൗകര്യം നോക്കിയാണ് കുമ്പഴ – മലയാലപ്പുഴ റോഡിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

നിവേദ്യം തയ്യാറാക്കാൻ ആവശ്യമായ ശുദ്ധജലം ടാങ്കർ ലോറികളിൽ എത്തിക്കും. ഉപദേശകസമിതി ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് ശ്രീകോവിലിൽ നിന്നുള്ള ദീപം ത്രന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ഭണ്ഡാര അടുപ്പിലേക്കു പകരും. തുടർന്ന് ഭക്ത‌രുടെ അടുപ്പിലേക്കും അഗ്നി പകരും. എല്ലാ റൂട്ടിലേക്കും ദീപവുമായി പോകാനുള്ള സന്നദ്ധ പ്രവർത്തകരെയും ക്രമീകരിച്ചു. ഭക്‌തർ തയ്യാറാക്കുന്ന നിവേദ്യം ദേവിയെ 3 ജീവതകളിൽ എഴുന്നെള്ളിച്ചാണു സ്വീകരിക്കുക. ആരോഗ്യം, പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സേവനം ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബിയും ജലവിതരണം മുടങ്ങാതിരിക്കാൻ ജല അതോറിറ്റിയും പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനായി അടൂർ ആർ.ഡി.ഒ.യെ ജില്ലാ കളക്ട്ര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...