ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ പീഡിപ്പിച്ചു ; പൂജാരി കുറ്റക്കാരനെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിലെ താമസക്കാരനായ ബിനീഷ് (45) കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി.ഷിബുവാണ് വിധി പറഞ്ഞത്. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ബിനീഷ്. 2019-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കൽ എത്തിക്കുകയും പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിലേക്കായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനെ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ധരിപ്പിച്ച പൂജാരിയുടെ ശേഷം കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിൽ കുട്ടിയുടെ ജനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റുകയും കൂടാതെ നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയുമുണ്ടായി.

തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ മാതാവ് അടുത്തുള്ള ഒരു മെൻ്റൽ എയ്‌ഡ്‌ ക്യാമ്പിൽ കൊണ്ടുപോകുകയും അവിടത്തെ ഡോക്ടറിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയും ഡോക്ടർ പോലീസിനെ അറിയിക്കുകയുമുണ്ടായി. തുടർന്ന് പോലീസ് കേസെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുകയും കുട്ടിയെ പരിശോധിച്ച തൈക്കാട്ട് ഹോസ്പിറ്റലിലെ ഡോക്ടർ.ആർ .ബിന്ദു കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിലെ മുറിപ്പാട് രേഖാചിത്രം സഹിതം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. തുടർന്ന് പൂജാരിയുടെ പൂജാമുറി റെയ്‌ഡ്‌ ചെയ്‌ത തിരുവല്ലം എസ് ഐ ആയിരുന്ന കെ എൽ സമ്പത്ത് അൻപത്തിയൊന്നു വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയുണ്ടായി.

കോടതിയിൽ കേസിൻ്റെ വിസ്താരമധ്യേ പെൺകുട്ടി അൻപത്തിയൊന്നു തടിപാവകളിൽനിന്നും തന്നെ ഉപദ്രവിക്കാൻ പ്രതി ഉപേയാഗിച്ച തടി പാവ പ്രത്യേകം തിരിച്ചറിയുകയും ആ തടി പാവയുടെ രൂപവും ഡോക്ടറുടെ രേഖാചിത്രവും ഒരുപോലെ വന്നു എന്ന ഒരു ഞെട്ടിക്കുന്ന തെളിവുകൂടി ഈ കേസിൽ ഉണ്ടായിട്ടുള്ളതാണ്. എന്നാൽ പ്രതിയെ രക്ഷപെടുത്തി എടുക്കാൻ ഉള്ള നിലപാടാണ് ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും കേസ് വിധി പറയാൻ 28-02-2026-ലേക്ക് മാറ്റുകയുമുണ്ടായി.

മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ. എസ് അരുൺ, പി.ഹരിലാൽ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ്, അഡ്വക്കേറ്റ് ബിന്ദു.വി.സി. എന്നിവർ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...