കോന്നി ഇടയത്ത് സ്കൂളിന് സമീപം ടിപ്പറും കാറും കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇടയത്ത് സ്കൂളിന് സമീപം വളവില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെയായിരുന്നു സംഭവം നടന്നത്. കോന്നിയിലേക്ക് പോയ കാറും എതിരെ വന്ന ടിപ്പര്‍ ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കോന്നി – അട്ടച്ചാക്കല്‍ റോഡിലെ ഇടയത്ത് പടി വളവില്‍ വാഹനാപകടം വര്‍ധിച്ചു വരികയാണ്. കൊടുംവളവില്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ തമ്മില്‍ കാണാതെയാണ് അപകടങ്ങള്‍ സംഭവിക്കുന്നത്തില്‍ കൂടുതലും. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.

ഇടയത്ത് പടി മുതല്‍ അട്ടച്ചാക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ നിരവധി കാറുകളും കൂട്ടിയിടിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ കഥയാകുമ്പോഴും ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ് പ്രധാനം. സ്കൂളും ആരാധനാലയവും ഉള്‍പ്പെടെ ഇവിടെ സ്ഥിതി ചെയ്യുന്നു. വളവുകളില്‍ കൂടി യാത്ര ചെയ്യുന്ന കാല്‍ നടയാത്രകാര്‍ ഭീതിയോടെ ആണ് ഇതുവഴി സഞ്ചരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...