കോന്നി മെഡിക്കല്‍ കോളേജ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളും കണ്ണടച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകകൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്കുള്ള റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ ലൈറ്റുകളില്‍ പകുതിയും ഇപ്പോള്‍ രാത്രി സമയങ്ങളില്‍ പ്രകാശിക്കുന്നില്ല. ലൈറ്റുകള്‍ പ്രകാശിക്കാതെ വന്നിട്ട് ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. മിക്കപ്പോഴും കാട്ടുപോത്തുകള്‍ വിഹരിക്കുന്ന സ്ഥലമാണ് റോഡിലെ ഈ ഭാഗം. ഇതിനോടൊപ്പം രണ്ട് തവണ ഇവിടെ സ്കൂട്ടര്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്.

കൂടാതെ രാത്രി സമയത്ത് ഇവിടെ മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുന്ന സംഭവങ്ങളും വ്യാപകമാണ്. റോഡില്‍ ലൈറ്റ് കത്താതെ വന്നതോടെ രാത്രിയായാല്‍ കൂരിരുട്ടില്‍ ആണ് പ്രദേശം. ഇതുവഴിയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. റോഡിന് ഇരുവശത്തും കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാട്ടുപന്നി ശല്യവും വ്യാപകമാണ്. മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പാതയായിരുന്നിട്ട് കൂടി മെഡിക്കല്‍ കോളേജ് റോഡില്‍ ലൈറ്റ് തെളിയിക്കാത്ത അധികൃതരുടെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...