ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിച്ചിൽ ; മലയാളി ജവാന് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ദുരിതാശ്വാസ പ്രവര്ത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണത്തിനിടെ മലയാളി ജവാന് ഉത്തരാഖണ്ഡില് വീരമൃത്യു. ഓപ്പറേറ്റിങ് എക്യുപ്മെന്റ് മെക്കാനിക്ക്, മാവേലിക്കര ചെട്ടികുളങ്ങര പഞ്ചായത്ത് എട്ടാം വാഡിൽ ഈരേഴ തെക്ക് താനുവേലിൽ വീട്ടിൽ ബാബുവിന്റെയും സരസ്വതിയുടെയും മകന് ബി ബിജു (42) ആണ് മരിച്ചത്.

വ്യാഴം പകൽ രണ്ടിനായിരുന്നു അപകടം. പിത്രോഗാഡിന് സമീപം ഇന്ത്യാ-ചൈനാ ബോർഡർ റോഡ് നിർമ്മാണത്തിനിടെ ബിജു നിയന്ത്രിച്ചുകൊണ്ടിരുന്ന എക്സ്കവേറ്ററിന് മുകളിലേക്ക് വലിയ പാറ വീഴുകയായിരുന്നു. എക്സ്കവേറ്റർ തൊട്ടടുത്തുള്ള നദിയുടെ തീരത്തേക്ക് മറിഞ്ഞ് തകർന്നു. അപകട സ്ഥലത്തുതന്നെ മരിച്ച ബിജുവിന്റെ മൃതദേഹം സഹപ്രവർത്തകർ ചുമന്നെടുത്താണ് റോഡിലെത്തിച്ചത്. പിത്രോഗാഡ് സിവിൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിനും തുടർ  നടപടികൾക്കും ശേഷം റോഡ് മാർഗം ഡൽഹിയിലെത്തിക്കും. ഇവിടെ നിന്ന് വിമാന മാർഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അരുണാചൽ പ്രദേശിൽ ജോലി ചെയ്തു വന്നിരുന്ന ബിജു, ആറുമാസങ്ങൾക്കു മുമ്പാണ് ഒടുവിൽ അവധിക്ക് നാട്ടിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...