വ്യാ​ജ വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് റീ​ചാ​ർ​ജ് ചെ​യ്ത് പ​ണം ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക്ക് മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ല​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: വ്യാ​ജ വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് റീ​ചാ​ർ​ജ് ചെ​യ്ത് പ​ണം ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക്ക് മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ല​ഭി​ച്ചു. നി​ര​ന്ത​ര പ​രി​ശ്ര​മ​വും ബ​ഹ്റൈ​ൻ അ​ധി​കൃ​ത​രു​ടെ നീ​തി​പൂ​ർ​ണ​മാ​യ ഇ​ട​പെ​ട​ലു​മാ​ണ് ത​നി​ക്ക് പ​ണം തി​രി​കെ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ബ​ഹ്റൈ​ൻ പ്ര​വാ​സി​യും തൃ​ശൂ​ർ സ്വ​ദേ​ശി​യു​മാ​യ വ്യ​ക്തി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 23നാ​ണ് ഇ​ദ്ദേ​ഹം ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​യു​ടേ​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഒ​രു ലി​ങ്ക് വ​ഴി മൊ​ബൈ​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. ക​മ്പ​നി​യു​ടെ പേ​ര് ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത​ശേ​ഷം ല​ഭി​ക്കു​ന്ന ലി​ങ്ക് വ​ഴി ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ക​യ​റി​യാ​ണ് റീ​ചാ​ർ​ജ് ചെ​യ്തി​രു​ന്ന​ത്. അ​വി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത് വ്യാ​ജ ലി​ങ്കാ​യി​രു​ന്നു.

ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​രു വ്യ​ത്യാ​സ​വും തോ​ന്നാ​ത്ത ക​മ്പ​നി​യു​ടെ ഒ​റി​ജി​ന​ൽ വെ​ബ്സൈ​റ്റ് പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു വ്യാ​ജ ലി​ങ്കും വെ​ബ്സൈ​റ്റും. പ​ണം ന​ഷ്ട​പ്പെ​ട്ട​ശേ​ഷം ഇ​ദ്ദേ​ഹം അ​ധി​കം വൈ​കാ​തെ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു. പി​ന്നീ​ട് സൈ​ബ​ർ സെ​ല്ലി​ലും ബാ​ങ്കി​ലും ടെ​ലി​കോം ക​മ്പ​നി​യു​ടെ ഓ​ഫി​സി​ലും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. അ​ത് ‍യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​യി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട് കൃ​ത്യം 41ാം ദി​വ​സം​ത​ന്നെ മു​ഴു​വ​ൻ തു​ക​യും തി​രി​കെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി. പ​ണം തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​വാ​സി. ഏ​ക​ദേ​ശം 400 ദീ​നാ​റോ​ളം അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...