പുറത്തിറങ്ങി നടക്കാൻ നാണക്കേട് ; താരസംഘടനയിലെ ആഭ്യന്തര തർക്കങ്ങളിൽ കടുത്ത അമർഷവുമായി മല്ലിക സുകുമാരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെയും കലുഷിതമായ അന്തരീക്ഷത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തര പരിഹാരം വേണമെന്നുമാണ് അവരുടെ നിലപാട്. താരസംഘടനയിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും പല കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം.

പുറത്തിറങ്ങി നടക്കാൻ പറ്റാത്തത്ര നാണക്കേടാണ് ഇപ്പോൾ സംഘടന ഉണ്ടാക്കി വെച്ചിരിക്കുന്നത്. സംഘടനയുടെ ഓഫീസിൽ എന്തിനാണ് ഇത്രയധികം സിസിടിവി ക്യാമറകൾ എന്ന് മല്ലിക സുകുമാരൻ ചോദിക്കുന്നു. എല്ലാം ഒളിച്ചും പതുങ്ങിയും ചെയ്യുന്ന രീതിയാണ് അവിടെയുള്ളത്. മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണണം. കുക്കു പരമേശ്വരൻ തന്നെക്കുറിച്ച് അപവാദം പറഞ്ഞുനടന്നു എന്നും, ശ്വേതാ മേനോൻ താൻ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അൻസിബ ഹസന്റെ മനസ്സിൽ ആരോ വിഷം കുത്തിവെച്ചിരിക്കുകയാണ്. ടിനി ടോം നിർദ്ദേശിച്ചിട്ടാണ് അൻസിബയും സരയുവും കമ്മിറ്റിയിൽ എത്തിയത് എന്നതടക്കമുള്ള വിവരങ്ങളും അവർ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....