എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് മല്ലികാർജുൻ ഖർഗെ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിയമ ഭേദഗതി പരിഷ്കാരം അല്ല, ആക്രമണം ആണ്. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ പറഞ്ഞു. എൽഡിഎഫ് സർക്കാർ തേയില തോട്ടം തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദാനം മറന്നു. വന്യജീവി സംഘർഷം രൂക്ഷമാണ്. നടപടിക്രമങ്ങൾ ലഘുകരിച്ച് പട്ടയം നൽകും. വന്യജീവി സംഘർഷം തടയാൻ നടപടി എടുക്കുമെന്നും ഖർ​ഗെ പറഞ്ഞു. ഇടുക്കി ഏലപ്പാറയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖ​ർ​ഗെ.

കേരളം എപ്പോഴും പുരോഗമന ചിന്ത ഉള്ള സംസ്‌ഥാനമാണ്. പക്ഷേ ഞാൻ ഇപ്പോൾ ചോദിക്കുന്നു, കേരളം ഇപ്പോൾ പുറകോട്ടാണോ സഞ്ചരിക്കുന്നത്. കഴിഞ്ഞ പത്തു വർഷം പിണറായി സർക്കാർ വച്ച വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ. വലിയ അഴിമതിയാണ് നടക്കുന്നത്. ലൈഫ് മിഷനിലും അഴിമതി. ശബരിമല സ്വർണക്കടത്തു കേസിൽ സർക്കാർ അഴിമതിയുടെ നിഴലിലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാ മേഖലകളിലും ഉള്ളവർ ബുദ്ധിമുട്ടിലാണ്. കേരളത്തിൽ വിദ്യാഭ്യാസം ഉണ്ട്. പക്ഷേ ജോലി ഇല്ല. യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകേണ്ട അവസ്‌ഥയാണ്. കേരളത്തിലെ സമാധാന അന്തരീക്ഷം ഭീഷണിയിലാണ്. എൽഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് പ്രവർത്തിക്കുന്നത്. പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇരുവർക്കും അധികാരം അവരുടെ കയ്യിൽ മാത്രം ഒതുക്കണമെന്നും ഖ​ർ​ഗെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...