ബംഗളൂരുവിൽ രാജസ്ഥാന്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രാജസ്ഥാനിൽ നിന്നും ബന്ധുക്കളെ കാണാനായി ബംഗളൂരുവിലെത്തിയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. പാലി ജില്ല സ്വദേശിയായ മഗാ റാമിന്റെ മകൻ ദാല റാം (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ അഞ്ജാതസംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ബാലഗെരെ റോഡിലെ സ്കന്ദ എലീന അപ്പാർട്ട്‌മെന്റിന് സമീപമുള്ള പാതയിലാണ് ആക്രമിക്കപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ദാല റാം ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആദ്യം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം ദാല റാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമത്തിലാണ് അധികൃതർ. കുടുംബത്തിനുള്ളിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബി.എന്‍.എസിലെ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...