കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പൊട്ടിത്തെറി ഒഴിവാക്കാനാകാതെ മമത ബാനർജി. കൊൽക്കത്തയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത യൂസഫ് പത്താൻ അടക്കമുള്ള കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും. വിമത പക്ഷത്തേക്ക് ചേക്കേറിയ എംപിമാർ ഡൽഹിയിൽ തുടരുകയാണ്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ വിമത എംപിമാരുമായി ചർച്ചയ്ക്ക് ശ്രമം നടന്നെങ്കിലും രണ്ടുതവണയും പരാജയപ്പെട്ടു. പാർട്ടിയിലെ പ്രതിസന്ധിക്കിടെ മമതാ ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷികളുടെ ഏകോപനത്തെക്കുറിച്ച് സോണിയയുടെ വസതിയിൽ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയെന്ന് വൃത്തങ്ങൾ പറയുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.2021 ൽ, പശ്ചിമ ബംഗാളിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷം ബാനർജി ഗാന്ധിയെ കാണാൻ എത്തിയിരുന്നു. ടിഎംസിയുടെ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രയാനും ബാനർജിയോടൊപ്പം യോഗത്തിൽ പങ്കെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























