ആലപ്പുഴ സ്വദേശിയിൽ നിന്ന് 56 ലക്ഷം രൂപയോളം തട്ടിയയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമിതമായ ലാഭം വാഗ്ദാനംചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയിൽനിന്ന് പലപ്പോഴായി 56 ലക്ഷം രൂപയോളം തട്ടിയയാൾ പിടിയിലായി. എറണാകുളം ആലുവാ ബാങ്ക് കവലയിൽ ടോണി കണ്ണാശുപത്രിക്ക് സമീപം താമസിക്കുന്ന നീലംപേരൂർ പഞ്ചായത്തിൽ ചെറുലോഴം വീട്ടിൽ ഹരിദാസ് നാരായണൻപിള്ളയാണ് (64) കൈനടി പോലീസിന്റെ പിടിയിലായത്. 2019 മുതൽ 2025 വരെ കാലയളവിലാണ് ഇയാൾ പണം തട്ടിയത്. നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ തിരികെ കിട്ടാതെ വന്നപ്പോൾ തട്ടിപ്പാണെന്ന് മനസിലായാണ് കൈനടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ പ്രതി അങ്കമാലി ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തിങ്കൾ രാത്രി 8.30ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ പി എസ് അംശു, സിപിഒമാരായ ജോൺസൺ, പ്രവീൺ, സനീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...