ഡ്രിപ്പിലുടെ സയനൈഡ് കുത്തി വെച്ച് യുവതിയെ കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഹ്​മദാബാദ്​: ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ്​ കുത്തിവെച്ച്‌​ കൊലപ്പെടുത്തിയ ഭര്‍ത്താവ്​ അറസ്റ്റില്‍. ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസം മുമ്പാണ്​ സംഭവം. 34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ ജിഗ്​​നേഷ്​ പ​േട്ടലാണ്​ അറസ്റ്റിലായത്​. ഫോറന്‍സിക്​ പരിശോധനയുടെ അടിസ്​ഥാനത്തിലാണ്​​ ഭര്‍ത്താവ്​ പിടിയിലായത്​.

ജൂ​ലൈ എട്ടിന്​​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ഊര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന​ ഊര്‍മിളക്ക്​ നല്‍കിയ ഡ്രിപ്പില്‍ ജിഗ്​നേഷ്​ സയനൈഡ്​ കുത്തിവെക്കുകയായിരുന്നു. ഡോക്​ടര്‍മാരോ നഴ്​സുമാരോ ഊര്‍മിളക്ക്​ സമീപമുണ്ടായിരുന്നില്ല. സയനൈഡ്​ ഉള്ളില്‍ ചെന്നയുടന്‍ ഊര്‍മിള മരണത്തിന്​ കീഴടങ്ങി. മരണത്തില്‍ അസ്വഭാവികത തോന്നിയതോടെ​ പോലീസ്​ അപകട മരണത്തിന്​ കേസ് എടുക്കുകയും ചെയ്​തു.

ഫോറന്‍സിക്​ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയതോടെയാണ്​ പോലീസ്​ കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചത്​. തുടര്‍ന്ന്​ ശനിയാഴ്ച ജിഗ്​നേഷ്​ അറസ്​റ്റിലാകുകയായിരുന്നു. ഏഴുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. എന്നാല്‍ പിന്നീട്​ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതാണ്​ കൊലപാതക കാരണമെന്നും പോലീസ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...