കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. അമ്പൂരി സ്വദേശി സുരേഷ് ആണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സുരേഷ്. നെടുമങ്ങാട് സ്വദേശിയായ ഡ്രൈവർ ബിജു ഡിപ്പോയിൽ ബൈക്ക് വെച്ചിട്ടാണ് ഡ്യൂട്ടിക്ക് പോകാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ് അഞ്ചാം തീയതി മടങ്ങിയെത്തിയപ്പോൾ ബൈക്ക് വച്ച ഇടം ശൂന്യം. തുടർന്ന് കാട്ടാക്കട പോലീസിൽ പരാതി നൽകി. ഈ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതിനിടയാണ് കാണാതായ ബൈക്കുമായി പുഴനാട് പ്രദേശത്ത് ഒരാൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം കിട്ടുന്നത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സുരേഷ് പിടിയിലായി. ചോദ്യം ചെയ്യലിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിൽ കൂടുതലും മോഷണ കേസുകൾ തന്നെയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നും ഇത് സംബന്ധിച്ച വിവരം ശേഖരിക്കുകയാണ് കാട്ടാക്കട പോലീസ്. സുരേഷിനൊപ്പം മറ്റാരെങ്കിലും കൂടി ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...