സിനിമാ നിര്‍മാതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ മൂന്നാമനും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നന്മണ്ടയിലെ സിനിമാ നിര്‍മാതാവ് വില്‍സനെ വെടിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടില്‍ നിന്ന് ബാലുശ്ശേരി എസ്ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസില്‍ മുക്കം ചെറുവാടി ചത്തടിക മുനീര്‍ (38), ഓമശേരി പുത്തൂര് കരുമ്പാരുക്കുഴിയില്‍ ഷാഫി (32) എന്നീ രണ്ടു പ്രതികളെ സംഭവ ദിവസം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മുഹമ്മദ് ഷാഫി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.

ഫെബ്രുവരി 27 നായിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രി ഒമ്പതോടെ മൂന്നു പ്രതികളും നന്മണ്ടയിലെ വില്‍സന്റെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാട് പ്രശ്നം കോടതിയിലെത്തുകയും വിധി വില്‍സന് പ്രതികൂലമാകുകയും ചെയ്തു. ആമീനും പോലിസുമെത്തി വില്‍സന്റെ വീട്ടിലെ എല്ലാ വസ്തുതകളും പുറത്തെത്തിച്ച്‌ വീട് പൂട്ടിയിരുന്നു. നിസ്സഹായരായി വില്‍സനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടുമക്കളും രാത്രി വീടിന്റെ പുറത്ത് ഇരിക്കുമ്പോഴാണ് മൂന്നു പ്രതികളും വില്‍സന്റെ കുടുംബത്തിനു നേരെ വെടിവെപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനും തോക്ക് ദുരുപയോഗം ചെയ്തതിനുമാണ് കേസ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...