കാസർകോട് 19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കുമ്പളയിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രീദി (28) ആണ് അറസ്റ്റിലായത്. കുമ്പള പോലീസ് ഒരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കുമ്പള മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രീദി. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി. അഫ്രീദി ധരിച്ചിരുന്ന പാൻ്റിൻ്റെ പോക്കറ്റിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇത് പോലീസ് കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് വൈദ്യപരിശോധന അടക്കം പൂർത്തിയാക്കി.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഉയർന്ന അളവിൽ എംഡിഎംഎ കൈവശം വെച്ചതിനാൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ ലഹരി ബന്ധങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...