മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ ഒരു സംഘം കുത്തി പരുക്കേല്‍പ്പിച്ചു ; സംഭവം വിവാഹ സല്‍ക്കാരത്തിനിടയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരി സംഘത്തിന്റെ അക്രമത്തില്‍ ഭയന്ന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍. കല്യാണ ഹാളില്‍ മകളെ ശല്യം ചെയ്തത് ചോദിച്ച പിതാവിനെ കുത്തി വീഴ്‌ത്തിയാണ് സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആറോളം സ്ഥലത്ത് കുത്തേറ്റ പിതാവ് നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി പത്തോടെ നെട്ടൂരിലെ ഹാളില്‍ ആയിരുന്നു സംഭവം. കല്യാണ പാര്‍ട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുന്നതിനിടെ ആഞ്ചംഗ സംഘം കുടുംബത്തിനടുത്തേക്ക് എത്തുകയും മകളെ ശല്യം ചെയ്യുകയും ചെയ്തു. ഇത് കണ്ട റഫീക്ക് സംഭവം ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതാരയ സംഘം റഫീക്കിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ച്‌ അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു.

തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 6 കുത്തേറ്റു. നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു. അന്‍പതോളം പേര്‍ ആ സമയം ഹാളില്‍ ഉണ്ടായിരുന്നെങ്കിലും ലഹരി സംഘത്തില്‍പ്പെട്ട യുവാക്കളോട് അടുക്കാന്‍ ഭയമായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....