യുവാവ് ഭാര്യയെ കൊലപ്പെടുത്തി മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിൽ തിളപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാകിസ്താൻ : ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിലിട്ട് തിളപ്പിച്ചതായി റിപ്പോർട്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നർഗീസ് എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ ആറ് മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ കൊന്ന് വലിയ കുട്ടകത്തിലിട്ട് തിളപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുൽഷൻ-ഇ-ഇക്ബാൽ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ അടുക്കളയിലാണ് ഇയാൾ ഭാര്യയെ വെള്ളത്തിലിട്ട് തിളപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. യുവതിയുടെ ഭർത്താവ് ആഷിഖ് സ്‌കൂളിൽ വാച്ചറായി ജോലി ചെയ്യുകയാണ്. കുറച്ച് മാസങ്ങളായി അടച്ചിട്ട സ്കൂളിലെ ജോലിക്കാർക്കുള്ള ക്വാർട്ടേഴ്‌സിലാണ് ഇയാൾ താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷിഖ് തന്റെ മൂന്ന് കുട്ടികളുമായി നാടുവിട്ടു. മറ്റ് മൂന്ന് കുട്ടികളുടെയും കസ്റ്റഡി പോലീസ് ഏറ്റെടുത്തെന്ന് ജില്ലാ ഈസ്റ്റ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അബ്ദുർ റഹീം ഷെറാസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ​ഗ്ധ പരിശോധനകൾക്കായി പോലീസ് യുവതിയുടെ മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

ഭാര്യയെ തലയിണ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കു‌ട്ടികൾ മൊഴിനൽകിയതായി പോലീസ് ‌പറഞ്ഞു. സ്ത്രീയുടെ ഒരു കാലും ശരീരത്തിൽ നിന്ന് വേർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, ഭർത്താവ് ഭാര്യയെ അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നി​ഗമനം. സംഭവത്തിൽ പ്രതിയെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...