തൃശ്ശൂര്‍; മുണ്ടിലേയ്ക്ക് തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് ആണ് മരിച്ചത്. പുകവലിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ മുണ്ടിലേയ്ക്ക് തീ വീണ് ആളിപ്പടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ലൂയിസ് മരിച്ചത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ വീടിന് മുന്‍വശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com