ആരും തിരിഞ്ഞു നോക്കിയില്ല : മദ്യപന് നടു റോഡില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാന്നി : കുഴഞ്ഞു വീണു റോഡരികില്‍ കിടന്ന മദ്യപന്‍ സൂര്യാഘാതമേറ്റു മരിച്ചു.
അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണിതോമസ് (64) ആണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാര്‍ ഹോട്ടലിനു സമീപമാണ് സംഭവം. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് ഇയാള്‍ റോഡരികില്‍ മദ്യപിച്ചെത്തി വീഴുന്നത്. മദ്യപിച്ചു വീണു കിടക്കുന്നതിനാല്‍ ആരും തിരിഞ്ഞു നോക്കിയുമില്ല. പിന്നീട് സമയം അധികരിച്ചിട്ടും ഇയാള്‍ എഴുന്നേറ്റു പോകാതായതോടെ സമീപത്തെ വ്യാപാരികള്‍ വിവരം റാന്നിയിലെ അഗ്നിശമന സേന വിഭാഗത്തെ അറിയിക്കുകയായിരുന്നു.

പിന്നീട് ഒരു മണിക്കൂറോളം സമയം കഴിഞ്ഞ് റാന്നി പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും സണ്ണി അപ്പോഴത്തേക്കും മരിച്ചിരുന്നു. ചൂടു കനത്തോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതാകാം മരണ കാരണമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...