Saturday, June 15, 2024 2:16 pm

പാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തേങ്കുറിശ്ശി തെക്കേക്കരയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് കണ്ടെത്തിയത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചക്ക് ഒരു മണിയോടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറിൻ്റെ പടയില്‍ നില്‍ക്കുകയായിരുന്ന സുരേഷിൻ്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി

0
 മുളക്കുഴ : മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി....

‘കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം’ ; സുനിത കെജ‍്‍രിവാളിന്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി...

പുലിയൂർ വൈ.എം.സി.എ. വനിതാഫോറം മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ വൈ.എം.സി.എ. വനിതാഫോറം നടത്തിയ മെഡിക്കൽ സെമിനാർ വൈ.എം.സി.എ....

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരുക്ക്

0
കോഴിക്കോട് : താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ്...