വനിത പോലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ടു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടുന്നതിനിടയിൽ വനിത പോലീസ് ഓഫീസറുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമാൻ ആണ് അറസ്റ്റിലായത്. കാസർകോട് ഹൊസങ്കടിയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമാനെ മഞ്ചേശ്വരം പോലീസ് മംഗളൂരു കൊപ്പള പച്ചക്കറി മാർക്കറ്റിൽ വെച്ച് പിടികൂടിയത്. ഹൊസങ്കടിയിൽ വച്ച് മൊയ്നുദ്ദീൻ വനിതാ പൊലീസ് ഓഫീസർ വന്ദനയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ജനുവരി 14 നായിരുന്നു സംഭവം.

യുവതിയേയും, യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെയാണ് പ്രതി വനിതാ പോലീസ് ഓഫീസറെ ആക്രമിച്ച് രക്ഷപ്പെട്ടത്. വനിതാ പോലീസ് ഉദ്യോഗസ്ഥ‌ വന്ദനയുടെ വലത് കൈയിലെ ചൂണ്ടു വിരലിന്‍റെ എല്ലാണ് മൊയ്നുദ്ദീൻ പൊട്ടിച്ചത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയാണ് പ്രതി മംഗളൂരുവിലുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഉടൻ മഞ്ചേശ്വരം പോലീസ് മംഗളൂരുവിലെ കൊപ്പള പച്ചക്കറി മാർക്കറ്റിൽ എത്തി മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....