ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : കുവൈത്തില്‍ നിന്ന് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 35കാരനെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനി യുവതിയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് തന്നെ മുത്തലാഖ് ചൊല്ലിയതായി ആരോപിച്ച് 29കാരി നല്‍കിയ പരാതിയിലാണ് നടപടി. 29കാരിയായ ഫരീദാ ബാനു നല്‍കിയ പരാതിയില്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. കുടുംബം പോറ്റുന്നതിനായി കുവൈത്തിലേക്ക് പോയ റഹ്മാന്‍ സാമൂഹിക മാധ്യമം വഴിയാണ് പാകിസ്ഥാനി യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗദി അറേബ്യയില്‍ വച്ചാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് തൊട്ടുമുന്‍പ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതായി കാണിച്ചാണ് ഫരീദ ഹനുമാന്‍ഗഡ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി ഫരീദ ആരോപിക്കുന്നതായും പോലീസ് പറയുന്നു.

ഒരു മാസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ രാജസ്ഥാനിലെ ചുരുവില്‍ എത്തിയ പാകിസ്ഥാന്‍ യുവതി, റഹ്മാന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും പോലീസ് പറയുന്നു. കുവൈത്തില്‍ നിന്ന് തിങ്കളാഴ്ച ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ റഹ്മാനെ അവിടെ വച്ചാണ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...