പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി. മൃതദേഹം പല കഷണങ്ങളാക്കി നദിയിലെറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ട്‌വ ജില്ലയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ അജ്‌നാല്‍ നദിയില്‍ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സക്താപൂര്‍ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്റെ മൃതദേഹമാണ് ഛിന്നഭിന്നമായി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ടയാള്‍ ത്രിലോക്ചന്ദ് എന്നയാളാണെന്ന് തിരിച്ചറിയുകയും ചെയ്തതായി പോലിസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു. ‘കൊല്ലപ്പെട്ടയാള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച സക്താപൂര്‍ ഗ്രാമവാസിയായ ത്രിലോക്ചന്ദിനെ മോട്ടോര്‍ സൈക്കിളില്‍ അജ്‌നാല്‍ നദിയ്ക്ക് സമീപം കൊണ്ടുപോയി. തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിമുറിച്ച്‌ പുഴയില്‍ തള്ളി’-സബ് ഡിവിഷനല്‍ ഓഫിസര്‍ ഓഫ് പോലിസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും കൊലനടത്തിയവരും ബന്ധുക്കളാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...