ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മദ്യപിച്ചെത്തിയ ഇയാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ കൈകള്‍ കൊണ്ട് നിരവധി തവണ തല്ലുന്നുണ്ട്. ഈ സമയമെല്ലാം നിര്‍വികാരനായി അച്ഛനൊപ്പം ഇരിക്കുകയാണ് മകന്‍. നേരത്തേയും ഇയാള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. അന്ന് ഇത് സംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ച്‌ കേസ് എടുത്തിരുന്നു. അന്ന് ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.

പിന്നീടും മദ്യപിച്ചെത്തി ഇയാള്‍ മകനെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മകനെ ഉപദ്രവിച്ചതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാഹമോചനത്തിനുശേഷം ഇയാള്‍ മകനുമായി സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്. കേസ് എടുത്തശേഷം പോലീസ് വീട്ടില്‍ പരിശോധനക്ക് ചെന്നിരുന്നു. എന്നാല്‍ അതിനുശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതില്‍ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പ് സംഭവത്തില്‍ കേസെടുത്തിരുന്നതായി മാവേലിക്കര പോലീസ് അറിയിച്ചു. പോലീസ് ഇടപെടലിനുശേഷം പിന്നീട് പ്രശ്നങ്ങളുണ്ടായതായി അറിവില്ല. പുതുതായി പരാതി ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...