മാനസ കൊലപാതകം ; രഖിലിന്റെ സുഹൃത്തുമായി തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ നാട്ടുകാരന്‍ കൂടിയായ രഖില്‍ തോക്ക് സംഘടിപ്പിക്കാന്‍ നടത്തിയ ബിഹാര്‍ യാത്രയെ ക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷകസംഘത്തിന് ലഭിച്ചു. മാനസിയെ വെടിവച്ചിട്ട ശേഷം രാഖില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘം ബീഹാര്‍, പാറ്റ്‌ന, മോഗീര്‍, വാരണാസി എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രഖിലിന്റെ ഉറ്റ സുഹൃത്തും, തോക്ക് വാങ്ങിക്കുന്നതിന് കൂടെപ്പോയ കണ്ണൂര്‍ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുപ്പ് നടത്തിയത്.

ഇന്റീരിയര്‍ ഡെക്കറേഷന് സാധനങ്ങള്‍ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ കൂടിയതെന്നാണെന്നും, ബീഹാറില്‍ ചെന്നപ്പോഴാണ് തോക്കു വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യന്‍ പറയുന്നത്. രഖിലാണ് ഇടനിലക്കാരനും, ടാക്‌സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂന്നുപേരും കൂടി മുഗീര്‍ രാജ് പാലസ് ഹോട്ടലില്‍ തോക്കു വാങ്ങുന്നതിന് 3 ദിവസം താമസിച്ചു.

ഓരോ ദിവസവും മുറി വെക്കേറ്റ് ചെയ്ത് പുതിയ മുറിയെടുക്കുകയായിരുന്നു ഇവര്‍. ഇവിടത്തെ ജീവനക്കാര്‍ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സോനുവിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. വീടിന്റെ പുറകില്‍ കൊടും വനമാണ്. ഈ വനത്തിനുള്ളിലാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയത്. തോക്ക് കൈമാറിയ സ്ഥലവും, പണം എടുത്ത എ.ടി.എമ്മും, പാറ്റ്‌നയിലും, വാരണാസിയിലും, ഇവര്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.

വാരണാസിയില്‍ വച്ച്‌ ക്ഷേത്ര ദര്‍ശനത്തിനെന്നുപറഞ്ഞ് ആദിത്യന്‍ ഇറങ്ങുകയും, രഖില്‍ തനിച്ച്‌ നാട്ടിലേക്ക് പോരുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തെളിവു ശേഖരണമായിരുന്നു. ജില്ലാ പോലീസ് മേധാവിയും, അന്വേഷണത്തലവനുമായ കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്.എച്ച്‌.ഒ വി എസ് വിപിന്‍, എഎസ്‌ഐ വി എം.രഘുനാഥന്‍, സി പി ഒമാരായ എം.കെ.ഷിയാസ്, ബേസില്‍.പി.ഏലിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...