റൊണാൾഡോ വലകുലുക്കി ; ജയത്തോടെ 2021 അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്

For full experience, Download our mobile application:
Get it on Google Play

ഓള്‍ഡ് ട്രഫോര്‍ഡ് : 2021ലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ബേൺലിയെ തോൽപിച്ചു. സ്കോട്ട് മക്ടോമിനെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ ജയം. മൂന്നാം ഗോൾ ബെൻ മീയുടെ സെൽഫ് ഗോളായിരുന്നു. ആരോൺ ലെന്നനാണ്  ബേൺലിയുടെ സ്കോറർ. എല്ലാ ഗോളും ആദ്യപകുതിയിൽ ആയിരുന്നു.  എട്ടാം മിനുറ്റില്‍ സ്‌കോട്ടിന്‍റെ ഗോളില്‍ യുണൈറ്റഡ് ലീഡെടുത്തപ്പോള്‍ 27-ാം മിനുറ്റില്‍ മീയുടെ ഓണ്‍ ഗോള്‍ ലീഡുയര്‍ത്തി. 35-ാം മിനുറ്റില്‍ റോണോ ഗോള്‍പട്ടിക തികയ്‌ക്കുകയും ചെയ്‌തു. 38-ാം മിനുറ്റിലാണ് ബേണ്‍ലിയുടെ ഏക മറുപടി ഗോള്‍ വന്നത്.

രണ്ടാംപകുതിയില്‍ ബേണ്‍ലിയെ കൂടുതല്‍ ലക്ഷ്യം കാണാന്‍ യുണൈറ്റ‍ഡ് അനുവദിച്ചില്ല. 18 കളികളില്‍ 31 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തോടെയാണ് 2021 അവസാനിപ്പിക്കുന്നത്. 50 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 42 പോയിന്‍റുമായി ചെല്‍സി രണ്ടും 41 പോയിന്‍റുള്ള ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 11 പോയിന്‍റ് മാത്രമുള്ള ബേണ്‍ലി 18-ാം സ്ഥാനക്കാര്‍ മാത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...