എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി ; 22കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഹണി ട്രാപ്പ് കേസിൽ 22കാരിയായ യുവതി അറസ്റ്റിൽ. 8 പേർക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയാണ് പോലീസ് പിടിയിലായത്. കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ മാതാവും ഹണി ട്രാപ്പ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരും റാക്കറ്റിൽ ഉൾപ്പെട്ട മറ്റൊരാളും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒക്ടോബറിൽ ഒരു സാമൂഹ്യപ്രവർത്തക യുവതിക്കെതിരെ പരാതിയുമായി സമീപിച്ചതാണ് കേസിൽ വഴിത്തിരിവായത്. തൻ്റെ മകൻ താമസിക്കാനായി യുവതിയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു എന്നും വീട് ഒഴിഞ്ഞതിനു പിന്നാലെ കേസിൽ കുടുക്കുമെന്ന് യുവതി മകനെ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പരാതി. ഫോൺ വിളിച്ചായിരുന്നു ഭീഷണി.

ആദ്യമൊക്കെ ഫോൺ വിളിച്ച് സൗഹൃദം സ്ഥാപിച്ച യുവതി പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നും പറഞ്ഞ യുവതി അതിനു തയ്യാറായില്ലെങ്കിൽ ബലാത്സംഗക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. സാമൂഹ്യപ്രവർത്തകയുടെ പരാതിയിന്മേൽ യുവതി അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ കഴിഞ്ഞ 15 മാസത്തിനിടെ 8 വ്യാജ ബലാത്സംഗ കേസുകൾ നൽകിയതായി യുവതി മൊഴിനൽകി. ഇതിൽ ചില കേസുകൾ റദ്ദാക്കിയെന്നും പോലീസ് അറിയിച്ചു. മറ്റ് കേസുകളിൽ അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...