സ്ഥിരം ഗതാഗത നിയമലംഘകരുടെ ലൈസൻസ് പുതുക്കാൻ വീണ്ടും ടെസ്റ്റ് ; നിയമഭേദഗതി നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗതാഗതനിയമലംഘനം പതിവാക്കിയവരുടെ ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഗുരുതര ഗതാഗത നിയമലംഘനത്തിന് നിശ്ചിത തവണയിലേറെ പിഴചുമത്തപ്പെട്ട ഡ്രൈവർമാർക്കാവും വീണ്ടും ടെസ്റ്റ് വേണ്ടിവരുക. ഇതിനായി മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ അനൗപചാരിക മന്ത്രിതല സമിതിക്ക് മുന്നിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഏതൊക്കെ തരം നിയമലംഘനങ്ങളാണ് ലൈസൻസ് പുതുക്കുമ്പോൾ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാൻ പരിഗണിക്കുകയെന്ന് വ്യക്തമല്ല. നിയമഭേദഗതിക്കുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ ദിനപത്രം റിപ്പോർട്ട് ചെയ്തു.

വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ നിർദേശമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ നഷ്ടപരിഹാര അപേക്ഷകൾ അന്തിമമായി തീർപ്പാക്കുംവരെ കാത്തിരിക്കാതെ ഉചിതമായ ഇടക്കാല നഷ്ടപരിഹാരം നൽകാൻ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുകൾക്ക് അധികാരംനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...