യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

പാലാ : യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇടതു മുന്നണിയില്‍ ഇത്തരം അസ്വസ്ഥതകളൊന്നുമില്ലെന്നും എന്നാല്‍ മുന്നണി മാറില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. യു ഡി എഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. വിളിച്ചാല്‍ പോകും, വിളിക്കാതെ പോകാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടെ ആര്‍ക്കും ആരെയും എന്തും പറയാം. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ഒരു ആരോപണം ഉന്നയിച്ചാല്‍ അത് ഉന്നയിക്കേണ്ടത് ഞാനാണെന്ന് വി.ഡി സതീശന്‍ പറയും. അതൊക്കെ ഒരു കെട്ടുറപ്പിന്റെ പ്രശ്നം തന്നെയല്ലേ? എല്‍ഡിഎഫില്‍ അങ്ങനെ ഉണ്ടാകാറില്ല. യുഡിഎഫില്‍ പല കക്ഷികളും സംതൃപ്തരല്ല. അതൊക്കെ തിരുത്തിപ്പോകാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും യുഡിഎഫിന് അധികരം തിരിച്ചുപിടിക്കാം.’- മാണി സി കാപ്പന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ മത്സ്യ കര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും നടത്തി

0
പത്തനംതിട്ട : ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ സുസ്ഥിരമായ വളര്‍ച്ചയും മല്‍സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും...

റേഷന്‍കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ഭക്ഷ്യ സുരക്ഷ കമ്മീഷന്‍

0
പത്തനംതിട്ട : റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും...

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് എസ്.ഡി.ടി.യു പ്രതിഷേധ മാർച്ച് നടത്തി

0
പത്തനംതിട്ട : അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി രാജ്യത്ത് ഇന്ധനവില...

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....