മണിപ്പൂർ നിയമസഭ സമ്മേളനം 29ന് ; കുക്കി എംഎ​ൽഎമാർ വിട്ടുനിൽക്കും

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂർ നിയമസഭാ സമ്മേളനം 29ന് നടക്കും. കലാപം തുടങ്ങിയ ശേഷം ആദ്യമായാണ് സഭ ചേരുന്നത്. 40 മെയ്തെയ് എംഎൽഎമാരും 10 നാഗാ എംഎൽഎമാരും പങ്കെടുത്തേക്കും. പ്രത്യേക ഭരണപ്രദേശം ആവശ്യപ്പെടുന്ന 10 കുക്കി എംഎൽഎമാർ പങ്കെടുക്കില്ല. ബിരേൻ സിങ് സർക്കാരുമായി സഹകരിക്കേണ്ട എന്ന നിലപാടാണ് കുക്കി എംഎൽഎമാർക്കുള്ളത്. ഇതിൽ 8 പേർ ബിജെപി അംഗങ്ങളാണ്. മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തണമെന്നാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം. ഇക്കാര്യം സഭ ചർച്ചചെയ്യും. അതേസമയം പ്രത്യേക ഭരണപ്രദേശം ആവശ്യപ്പെടുന്ന കുക്കി, നാഗ ഗോത്രങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും രൂക്ഷമായി. കുക്കികൾ അവകാശപ്പെട്ട പ്രദേശങ്ങളിൽ ചിലത് തങ്ങളുടെ പരമ്പരാഗത ഭൂമിയാണെന്ന് നാഗകൾ പറയുന്നു. തെഗ്നാപാൽ ഉൾപ്പടെയുള്ള ജില്ലകളിലെ പ്രദേശങ്ങളിലാണ് കുക്കികൾ അവകാശം ഉന്നയിച്ചത്. കേന്ദ്ര സർക്കാരുമായി കരാറിലേർപ്പെട്ട കുക്കി സായുധ ഗ്രൂപ്പുകൾ നടത്തിയ ചർച്ചയിൽ പുതിയ സംസ്ഥാനത്തിന്റെ ഭൂപടം കൈമാറിയിരുന്നു. ഇതാണ് നാഗാ ഗോത്രങ്ങളെ ചൊടിപ്പിച്ചത്. അന്തിമ കരാർ സംബന്ധിച്ച ചർച്ച ഈ മാസം ആരംഭിക്കാനിരിക്കേയാണിത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...