മണിപ്പൂരിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് മൂന്ന് ദിവസത്തെ നിരോധനം ഏർപ്പെടുത്തിയത്. മൂന്ന് വർഷത്തോളമായി തുടരുന്ന വംശീയ കലാപത്തിന് നേരിയ ശമനം ഉണ്ടായെന്ന് കരുതിയ സാഹചര്യത്തിലാണ് മണിപ്പൂരിനെ വീണ്ടും നടുക്കി റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നത്.

തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിലാണ് അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലായിരുന്നു സംഭവം. വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പറയുന്നത്. 2023 മുതൽ വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ചുരാചന്ദ്പൂർ അതിർത്തിയിലെ താഴ്ന്ന പ്രദേശമാണ് മൊയ്‌രാങ് ട്രോങ്‌ലാവോബി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...

‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക...

ആൽമരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം : 3 പേർക്കെതിരെ കേസ്

0
പാലക്കാട് : ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ...

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...