കുഞ്ഞിനെ കാണാൻ ഭാര്യാഗൃഹത്തിനുമുന്നിൽ യുവാവിന്റെ സമരം

For full experience, Download our mobile application:
Get it on Google Play

ഒഞ്ചിയം : ഒന്നരവയസ്സുളള കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ വീടിനുമുന്നിൽ യുവാവ് ഉപവാസസമരം നടത്തി. കണ്ണൂക്കര കേളോത്ത് മുഷ്താഖാണ് മാടാക്കരയിലെ ഭാര്യാഗൃഹത്തിനു മുമ്പിൽ വെള്ളിയാഴ്ച സമരം നടത്തിയത്. കഴിഞ്ഞ 420 ദിവസമായി കുഞ്ഞിനെയും ഭാര്യയെയും കാണിക്കുന്നില്ലെന്നാണ് മുഷ്താഖിന്റെ പരാതി.

കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടും ഭാര്യയെയും കുഞ്ഞിനെയും ഹാജരാക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനുളള ശ്രമമാണ് നടക്കുന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സമരം. മനുഷ്യാവകാശദിനമായ ഡിസംബർ പത്തുമുതൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് മുഷ്ത്താഖ് പറഞ്ഞു. അതേസമയം കുഞ്ഞും ഉമ്മയും മാതാപിതാക്കളോടൊപ്പം ഷാർജയിലാണെന്നും യുവാവിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടെന്നും കോടതി തീരുമാനിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും ഭാര്യവീട്ടുകാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...