തിരുവനന്തപുരം: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മാവോയിസ്റ്റ് രൂപേഷ് കുമാർ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. തിരുവോണ ദിവസമാണ് നിരാഹാര സമരം നടത്തുക. നിരാഹാര സമരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി രൂപേഷ് കുമാറിന്റെ ഭാര്യ ഷൈന പി എ. കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി യു എ പി എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണെന്നും, താൻ എഴുതിയ “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ ” എന്ന നോവൽ തടവുകാരനെന്ന നിലയിൽ പ്രസിദ്ധീകരണാനുമതിക്കായി മുഖ്യമന്ത്രിയുടെ മുൻപാകെ ജയിൽ വകുപ്പ് വഴി സമർപ്പിച്ചിരുന്നുവെന്നും
പുസ്തകവുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണനയിൽ ആണുള്ളത്. നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നൽകണം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മുഖ്യമന്ത്രി ഈ നിലപാടാണോ സ്വീകരിക്കേണ്ടതെന്നും രൂപേഷ് കത്തിൽ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തെയും വായിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശത്തെയും നിഷേധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓണദിവസം ഭക്ഷണം ത്യജിച്ച് ഞാനെന്റെ പ്രതിഷേധം അറിയിക്കും. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും രൂപേഷിനായി ഭാര്യ ഷൈന എഴുതിയ കത്തിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























