തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണം : മാര്‍ ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

തലശേരി : പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശേരി അതിരൂപത. പരിസ്ഥിതി ലോല മേഖലാ ഉത്തരവിലാണ് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിയുടെ വിമര്‍ശനം. മന്ത്രിസഭാ തീരുമാന പ്രകാരം സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നതെന്നും തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. കര്‍ഷക പക്ഷത്ത് നിന്ന് ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത മാധ്യങ്ങളോട് പറഞ്ഞു.

‘സുപ്രീംകോടതിയുടെ പുതിയ പരിസ്ഥിതി ലോല മേഖലാ ഉത്തരവിനെതിരെ വയനാട് ബത്തേരിയില്‍ കെ.എസി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീത് കൂടിയായി. കര്‍ഷക പക്ഷത്തുനിന്ന് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനോടാണ് തങ്ങളുടെ പ്രതിഷേധം. സുപ്രീം കോടതിയോട് അല്ല’- ഉദ്ഘാടകനായ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നതെന്നും തെറ്റുപറ്റിയെങ്കില്‍ പരസ്യമായി തിരുത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ഒരു തുണ്ട് ഭൂമി പോലും വീട്ടുകൊടുക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...