Saturday, April 27, 2024 5:13 am

വ​ലി​യ​ഴീ​ക്ക​ല്‍ – തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ് ക​ട​ല്‍​ക്ഷോ​ഭ ഭീ​ഷ​ണി

For full experience, Download our mobile application:
Get it on Google Play

ആ​റാ​ട്ടു​പു​ഴ : കാ​ല​വ​ര്‍​ഷം കനക്കുന്നതിനു മുമ്പ് തന്നെ ക​ട​ല്‍​ക്ഷോ​ഭ​ം ശ​ക്ത​മാ​യി. ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന തി​ര​ക​ള്‍ ആ​റാ​ട്ടു​പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ദു​രി​തം വി​ത​ച്ചു. വ​ലി​യ​ഴീ​ക്ക​ല്‍ – തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ് ക​ട​ല്‍​ക്ഷോ​ഭ ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും ഏ​തു നി​മി​ഷ​വും ക​ട​ല്‍ എ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ട​ല്‍​ഭി​ത്തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ല്‍​ക്ഷോ​ഭം നാ​ശം വി​ത​ക്കു​ന്ന​ത്. വ​ലി​യ​ഴീ​ക്ക​ല്‍, പെ​രു​മ്പള്ളി, എം.​ഇ.​എ​സ് ജ​ങ്​​ഷ​ന്‍, കാ​ര്‍​ത്തി​ക ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ല്‍​ക്ഷോ​ഭം കൂ​ടു​ത​ല്‍ ദു​രി​തം വി​ത​ച്ച​ത്. ഇ​വി​ടെ 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് റോ​ഡി​ല്‍ മ​ണ്ണ് ക​യ​റി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ മ​ണ്ണി​ല്‍ പു​ത​ഞ്ഞു. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​ട്ടി​ല്ല. റോ​ഡി​ന് തൊ​ട്ട​ടു​ത്തു​വ​രെ ക​ട​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. തീ​രദേ​ശ റോ​ഡ് ക​വി​ഞ്ഞ് ക​ട​ല്‍​വെ​ള്ളം ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ​യും വീ​ടു​ക​ളു​ടെ മു​ന്നി​ലൂ​ടെ​യും കി​ഴ​ക്കോ​ട്ടൊ​ഴു​കി.

തീ​ര​ദേ​ശ റോ​ഡി​ന് കി​ഴ​ക്ക് അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ല്‍​വ​രെ ക​ട​ല്‍ വെ​ള്ളം ഒ​ഴു​കി​യെ​ത്തി. പെ​രു​മ്പ​ള്ളി ഭാ​ഗ​ത്ത് റോ​ഡ് ഏ​തു സ​മ​യ​ത്തും ക​ട​ല്‍ എ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ബ​സ്​​സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്തെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ തെ​ക്കോ​ട്ട് എ.​കെ.​ജി ന​ഗ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​ക്കു​റി ക​ട​ല്‍​ക്ഷോ​ഭം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. സ​മീ​പ​കാ​ല​ത്ത് ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പു​ലി​മു​ട്ടു​ക​ള്‍ സ്ഥാ​പി​ച്ച​തും പു​ലി​മു​ട്ടി​ന്​ സ്ഥാ​പി​ക്കേ​ണ്ട ടെ​ട്രാ​പോ​ഡു​ക​ള്‍ തീ​ര​ത്ത് റോ​ഡി​ന്​ സ​മാ​ന്ത​ര​മാ​യി അ​ടു​ക്കി​വെ​ച്ച​തു​മാ​ണ് ദു​രി​തം കു​റ​യാ​ന്‍ കാ​ര​ണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...

ഇത് നിർണായകം ; കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും

0
ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും....