മാരാമണ്‍ കണ്‍വന്‍ഷന്‍ ; കോഴഞ്ചേരി റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് – പോലീസിന്റെ നിയന്ത്രണം പാളി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം നടപ്പാക്കിയ ഗതാഗത ക്രമീകരണം പാളി. ഗതാഗതം നിയന്ത്രിക്കുവാന്‍ നാമമാത്രമായ പോലീസ് ആണ് ഉള്ളത്. മാരാമണ്‍ ഭാഗത്തുനിന്നും കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള രണ്ടുവഴിയിലും കോഴഞ്ചേരി ബസ്സ്‌ സ്റ്റാന്റിനു മുമ്പിലും മാത്രമാണ് പോലീസിന്റെ ഗതാഗത നിയന്ത്രണം അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. എന്നാല്‍ ഇതുകൂടാതെ വഴിനീളെ പോലീസുകാരും ഹോം ഗാര്‍ഡുകളും നില്‍ക്കുന്നുണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിന് ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. തുടര്‍ച്ചയായി കനത്ത വെയിലത്തുനിന്നുള്ള ജോലി ഇവരെ തളര്‍ത്തിയിട്ടുണ്ടാകും. എന്നാല്‍ കൂടുതല്‍ പോലീസുകാരെ ഷിഫ്റ്റ്‌ കൊടുത്തുകൊണ്ട് നിയോഗിച്ചാല്‍ ഇതിന് പരിഹാരം ഉണ്ടാകുമായിരുന്നു. നാളെ കണ്‍വന്‍ഷന്‍ അവസാനിക്കുന്ന ദിവസമാകുന്നതിനാല്‍ തിരക്ക് വളരെ കൂടുതല്‍ ആകും.

കോഴഞ്ചേരിയിലെ പഴയ ട്രൈഫന്റ് കോളേജ് ജംഗ്ഷന്‍ മുതല്‍ ചെട്ടിമുക്ക് വരെയുള്ള ഭാഗത്തായാണ് രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോട് കൂടി ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ നീണ്ടു. മണിക്കൂറുകള്‍ കാത്തുകിടന്നിട്ടാണ് വാഹനം നീങ്ങിയത്. റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതും വലിയ ബസ്സുകള്‍ യാതൊരു ക്രമീകരണങ്ങളുമില്ലാതെ നിര്‍ത്തി ആളെ കയറ്റുന്നതും ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുവാന്‍ കാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...