ദില്ലിയിൽ മാരത്തൺ ചർച്ചകൾ ; കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. ദില്ലിയിൽ മാരത്തൺ ചർച്ചകൾ നടത്തുകയാണ്. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, കെ സുധാകരൻ കണ്ണൂരിൽ സീറ്റ് വേണമെന്ന കടുത്ത നിലപാടിൽ തുടരുകയാണ്. കോൺ​ഗ്രസിനുള്ളിൽ തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം. കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്. രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.