Monday, May 20, 2024 2:57 pm

മലപ്പുറത്ത്‌ മദ്യ വേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് ലഭിച്ചത് കഞ്ചാവ് ചെടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊവിഡിന്റെയും ലോക് ഡൗണിന്റെയും ഇടയില്‍ മദ്യ വേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് ലഭിച്ചത് കഞ്ചാവ് ചെടി. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. വ്യാജ മദ്യവും വാറ്റ്ചാരായ വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയ എക്‌സൈസിന്റെ പരിശോധനക്കിടയിലാണ് വാടക കെട്ടിടത്തില്‍ നിന്നും കഞ്ചാവ് ചെടികള്‍ ലഭിച്ചത്.

തേഞ്ഞിപ്പലം ദേവതിയാലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിന് മുകളില്‍ നിന്നാണ് ബക്കറ്റിലാക്കി വളത്തുകയായിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ പരപ്പനങ്ങാടി സര്‍ക്കിള്‍ എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിന് പിന്നിലെ ആളുകളെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. പരപ്പനങ്ങാടി സര്‍ക്കിള്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. 60ഉം 14ഉം സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു ; മൂക്ക്‌ പൊത്തി നാട്ടുകാര്‍

0
അടൂര്‍ : നഗരസഭ പത്താം വാര്‍ഡില്‍പെട്ട പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം...

ഹജ്ജ് കമ്മിറ്റി : മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ ജിദ്ദയിൽ

0
ജിദ്ദ : സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ...

വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

0
പുറപ്പള്ളി : പ്രതിപക്ഷ നേതാവ് വിഡി സതീശന് 75 കിലോ പഞ്ചസാര...

കൊരട്ടിയിൽ ലഹരിമരുന്ന് വേട്ട; യുവാവ് പിടിയില്‍

0
തൃശ്ശൂർ: കൊരട്ടിയിൽ ലഹരിമരുന്ന് വേട്ട. കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി കണ്ണൂർ...