പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു ; മാതാപിതാക്കളെ ഭയന്ന് വിദ്യാർത്ഥിനി ചെയ്തത് തട്ടിക്കൊണ്ടുപോകൽ ‘ നാടകം ’

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനാൽ മാതാപിതാക്കളുടെ വഴക്കിനെ ഭയന്ന് തട്ടിക്കൊണ്ടുപോയെന്ന് ‘നാടകം കളിച്ച്’ വിദ്യാർത്ഥിനി. കൊൽക്കത്ത സ്വദേശിയായ 16-കാരിയാണ് തട്ടിക്കൊണ്ടുപോയതായി കെട്ടിച്ചമച്ച് കഥയിറക്കിയത്. പെൺകുട്ടി തന്റെ പിതാവിന്റെ ഫോണിലേക്ക് അജ്ഞാതനെന്ന വ്യാജേന എസ്എംഎസ് അയക്കുകയും ഒരു കോടി രൂപ മോചനദ്രവ്യം ചോദിക്കുകയുമായിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ ബൻസ്‌ദ്രോണി മേഖലയിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷാഫലം എത്തിയപ്പോൾ അനിയത്തിയെയും കൂട്ടി പെൺകുട്ടി വീടിന് സമീപത്തുള്ള സൈബർ കഫേയിലെത്തി. മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ പോയ ഇരുവരെയും പിന്നീട് അവിടെ നിന്ന് കാണാതാകുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിൽ നടന്നില്ല. ഇതോടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. സിസിടിവി കാമറ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. പിന്നീട് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും പെൺകുട്ടിയുടെ സ്‌കൂട്ടി പോലീസ് കണ്ടെത്തി. ഇതിനിടെയാണ് മക്കളെ വിട്ടുകിട്ടാൻ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് സന്ദേശം ലഭിച്ചത്.

നേപ്പാൾഗഞ്ച് ഏരിയയിലേക്ക് പണവുമായി എത്തണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെ സമീപ ജില്ലയിൽ നിന്നും 16-കാരിയെയും അവളുടെ ആറു വയസുള്ള അനുജത്തിയെയും കണ്ടെത്തുകയായിരുന്നു. പത്താംക്ലാസ് പരീക്ഷയിൽ 31 ശതമാനം മാർക്കായിരുന്നു 16-കാരി നേടിയിരുന്നത്. പരീക്ഷയിൽ മികച്ച രീതിയിൽ മാറ്റുരയ്‌ക്കുമെന്ന് മാതാപിതാക്കൾക്ക് വാക്കു നൽകിയിരുന്നതായും ഇതുപാലിക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് നുണ പറഞ്ഞതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...