ഓലമേഞ്ഞ ആദ്യകാല പള്ളി പുനർ നിർമ്മിച്ച് റാന്നിയിലെ മർത്തോമ ദേവാലയ വിശ്വാസികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓലമേഞ്ഞ ആദ്യകാല പള്ളി പുനർ നിർമ്മിച്ച് റാന്നിയിലെ മർത്തോമ ദേവാലയ വിശ്വാസികൾ. റാന്നി-വൈക്കം മാര്‍ത്തോമ്മാ ഇടവകയുടെ 150-മത് ഇടവകദിനം ആചരിക്കുന്നതിനു മുന്നോടിയായാണ് ആദ്യകാല പളളി പുനർനിർമ്മിച്ചത്. വനത്തിൽ നിന്നും ശേഖരിച്ച കണയോല, മുള, മുളയില, ഓല എന്നിവ ഉപയോഗിച്ച് പഴയകാല തനിമയിൽ ഇടവക അംഗങ്ങൾ തന്നെയാണ് പള്ളി നിർമാണത്തിന് നേതൃത്വം വഹിച്ചത്. പുതുതലമുറ ഇതിനെ ഒരു അത്ഭുതത്തോടെ നോക്കി കാണുമ്പോൾ മുൻ തലമുറയിൽപ്പെട്ടവക്ക് ഇത് പൂർവ്വ പിതാക്കന്മാരുടെ ഓർമ്മപ്പെടുത്തലുകൂടെയായി മാറി പുനരാവിഷ്കരിച്ച പള്ളി.

പള്ളി കാണാൻ ഇടക വിശ്വാസികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പുണ്യ പാവനമായ പമ്പയുടെ തീരത്ത് വൈക്കത്തു കുന്നിന്‍ മുകളില്‍ 1872 നവംബര്‍ 30 നു അഭിവന്ദ്യ മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്തയാല്‍ കൂദാശ ചെയ്യപ്പെട്ടതാണ് ദൈവാലയം. പിന്നീട് സൗകര്യങ്ങൾ അനുസരിച്ചു മാറ്റി സ്ഥാപിക്കുകയായിരുന്നു. ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ പൂര്‍വ്വ മാതാപിതാക്കള്‍ ആരാധിച്ചിരുന്ന പള്ളിത്തറയില്‍ പഴമ നിലനിര്‍ത്തി ഇടവക അംഗങ്ങള്‍ ഒരുമിച്ച് പഴയ പള്ളി പുനര്‍നിര്‍മ്മിച്ചതു ആളുകളെ പഴയ കാലത്തിലെ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തര സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ നവംബര്‍ 27 നു പരിസമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...