റാന്നി : മാർത്തോമ്മാ യുവജനസഖ്യം റാന്നി – നിലയ്ക്കൽ ഭദ്രാസനത്തിന്റെയും മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തുന്ന ലഹരി വിമോചന യാത്ര ‘സാഫല്യം 2020’ റാന്നി ഇട്ടിയപ്പാറയിൽ രാജു എബ്രഹാം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. റവ.ഷിജു റോബർട്ട് അധ്യക്ഷത വഹിച്ചു. റവ.സിബിൻ ഡി.വർഗീസ്, റവ.മോൻസി പി.ജേക്കബ്, റവ.പ്രതീഷ് ഉമ്മൻ, പൊന്നി തോമസ്, ജോയൽ മാത്യു തോമസ്, റിജോ റോയി തോപ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആദ്യദിന പര്യടനം തെരുവ് നാടകത്തോടെ നെല്ലിക്കമണ്ണിൽ അവസാനിച്ചു.
ലഹരി വിമോചന യാത്ര ‘സാഫല്യം 2020’ റാന്നി ഇട്ടിയപ്പാറയിൽ തുടക്കമായി
RECENT NEWS
Advertisment