Saturday, April 20, 2024 4:49 pm

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ ; ഈ വർഷം ജോലി നഷ്ടമാവുക 10000 പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ഈ വർഷം പതിനായിരം പേർക്ക് കൂടി ജോലി നഷ്ടമാകും. നിലവിലുള്ള 5000 ഒഴിവുകളും നികത്തില്ല. കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വിശദമാക്കി. ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർക്ക് സക്കർബർഗ് പിരിച്ചുവിടല്‍ മുന്നറിയിപ്പും പുനസംഘടനയും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് തീരുമാനമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

Lok Sabha Elections 2024 - Kerala

വരാനിരിക്കുന്ന മാറ്റങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നിലുളള കഠിന പാത മറികടക്കാന്‍ മാറ്റങ്ങള്‍ ഉടനേ തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സക്കര്‍ബര്‍ഗ് പറയുന്നു. അടുത്ത മാസങ്ങളില്‍ തന്നെ പുനസംഘടന സംബന്ധിച്ച വിവരം വിശദമാക്കും. ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കും.അതിനാല്‍ തന്നെ റിക്രൂട്ടിംഗ് ടീമിലെ ആളുകളുടെ എണ്ണവും കുറയ്ക്കും. റിക്രൂട്ടിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് തീരുമാനം അവരെ ബാധിക്കുമോയെന്ന് ഉടനേ അറിയാന്‍ സാധിക്കും. ഏപ്രില്‍ അവസാനത്തോടെ പിരിച്ചുവിടല്‍ പ്രഖ്യാപനം നടക്കും.

ഈ വര്‍ഷത്തില്‍ തന്നെ മാറ്റങ്ങള്‍ നടക്കും. ഞങ്ങളുടെ വിജയത്തിന്‍റെ ഭാഗമായിരുന്ന പ്രഗത്ഭരായ സഹപ്രവര്‍ത്തകരോട് യാത്ര പറയേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണ്. എങ്കിലും ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. വ്യക്തിപരമായി ഇവരുടെ പ്രയത്നത്തിനോട് തനിക്ക് നന്ദിയുണ്ട്. പുനസംഘടനയ്ക്ക് ശേഷം ആളുകളെ എടുക്കുന്നതിലെ നിയന്ത്രണം മാറ്റും. സാങ്കേതി വിദ്യാ കമ്പനി എന്നതിനേക്കാളുപരിയായി ബിസിനസ് സംരംഭമെന്ന രീതീയിലുള്ള ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനമാണ് തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി ; നടന്‍ വിജയ്ക്കെതിരെ കേസ്

0
ചെന്നൈ: ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് തമിഴക...

വ്യാജ വാർത്ത പ്രചരിപ്പിച്ച ഓണ്‍ലൈൻ ചാനലിനെതിരെ കേസെടുത്ത് പോലീസ് ; പ്രതിയെ കണ്ടെത്തി മൊബൈൽ...

0
ആലപ്പുഴ: തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍...

നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ്...

വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി ; മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ

0
തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ...