തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : വനിതാദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരെ ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി. ജില്ലയിലെ എട്ടു ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുത്ത എട്ടു മേറ്റുമാരെയാണ് ആദരിച്ചത്.

കോയിപ്രം ബ്ലോക്കില്‍ നിന്ന് ഷീലാ സജു, കോയിപ്രം-ആര്‍. ദിവ്യ നായര്‍, കോന്നി – ഡേയ്‌സി മാത്തന്‍, മല്ലപ്പള്ളി- ജാന്‍സി തോമസ്, പന്തളം -എം.ജി മഞ്ജു, പറക്കോട് – ഐ.വിദ്യ, പുളിക്കീഴ്- തങ്കമ്മ ദാസ്, റാന്നി- അംബികാ വിശ്വന്‍ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഹരി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ വിനീതാ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...