കെട്ടിടത്തിൽ നിന്നുവീണ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സഹപാഠി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. കൃഷ്ണ വിശ്വ വിദ്യാലയത്തിൽ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മഹാരാഷ്ട്രയിലെ സതാറയിൽ പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. സംഭവദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മിൽ തർക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി.

നേരത്തെയും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വ‍ർഷമായി പ്രണയത്തിലായിരുന്നത്രെ. പിന്നീട് ഇവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായി. ഫ്ലാറ്റിൽ വെച്ചുള്ള തർക്കത്തിനിടെ യുവാവ് പെൺകുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. മൽപ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിർണായക തെളിവായി. പെൺകുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇയാൾ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ് ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് തടഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...